അശ്വതി
ബന്ധുഗുണം, തൊഴില്‍ സ്ഥിരത, സര്‍ക്കാര്‍ സഹായം എന്നിവ ലഭിക്കും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വിദ്യാവിജയം നേടും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്‌പേര് നിലനിര്‍ത്താന്‍ കഴിയും. മനസിനിണങ്ങിയ ജീവിതപങ്കാളി
യെ കണ്ടെത്തും.
ഭരണി
പണമിടപാടുകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. ദൂരദേശ യാത്രയും അലച്ചിലും വന്നുചേരും. ശത്രുക്കള്‍ വര്‍ധിക്കും. ബന്ധുവിരഹം മൂലം മനഃക്ലേശത്തിനു ഇടവരും. തസ്‌കരശല്യം സൂക്ഷിക്കണം.
കാര്‍ത്തിക
കര്‍മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാവിജയം നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും.
രോഹിണി
പ്രവൃത്തി മേഖലയില്‍ മന്ദതയും തടസവും ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് മേലധികാരികളുടെ നീരസത്തിന് ഇടവരും. അപ്രതീക്ഷിത യാത്രകള്‍ വന്നുചേരും. മനഃക്ലേശം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല.
മകയിരം
പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരികെ നേടും. കോടതി വ്യവഹാരത്തില്‍ അനുകൂല വിധി ഉണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് തീരുമാനമാകും. പുതിയ സുഹൃദബന്ധങ്ങള്‍ ഗുണം ചെയ്യും.
തിരുവാതിര
കര്‍മരംഗത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ ചതി സൂക്ഷിക്കണം. സ്ത്രീകള്‍ മൂലം കലഹത്തിന് ഇടവരും. ബന്ധുവിരഹത്തിനു സാധ്യത. തര്‍ക്കങ്ങള്‍ കലഹങ്ങളായി മാറും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നഷ്ടം വന്നുചേരും.
പുണര്‍തം
കാര്യതടസം മാറിക്കിട്ടും. സത്കര്‍മങ്ങള്‍ ഫലിക്കും. മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജീവിതപങ്കാളി മുഖാന്തരം നേട്ടങ്ങള്‍ ഉണ്ടാകും. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കും.
പൂയം
ധനാഗമമാര്‍ഗങ്ങള്‍ക്ക് തടസമുണ്ടാകും. വിദേശയാത്രയ്ക്ക് കാലതാമസം നേരിടും. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ വന്നുചേരും. അപകടങ്ങളില്‍ ഒടിവ്, ചതവ് എന്നിവയ്ക്ക് ിടയുണ്ട്. മേലധികാരികളുടെ ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും.
ആയില്യം
കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സത്കീര്‍ത്തി ബഹുമാനം ലഭിക്കും. തൊഴില്‍ സ്ഥിരത നേടും. ഭൂമി ഇടപാടിലും വാഹന ഇടപാടിലും നേട്ടങ്ങള്‍ ഉണ്ടാകും. കിട്ടാക്കടം തിരികെ ലഭിക്കും.
മകം
തര്‍ക്കങ്ങളില്‍ പ്രതികൂല തീരുമാനങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ബന്ധുക്കളുമായി കലഹിക്കും. പ്രതീക്ഷകള്‍ അസ്ഥാനത്താകും. എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടിവരും.
പൂരം
മത്സരങ്ങളില്‍ വിജയിക്കും. കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. മേലധികാരികളുടെ പ്രശംസ നേടും. ഔദ്യോഗിക രംഗത്ത് പുതിയ അധികാര സ്ഥാനങ്ങള്‍ ലഭിക്കും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും. സന്താനഗുണം ഉണ്ടാകും.
ഉത്രം
ധനവരവ് ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കും. ദുര്‍ജന സംസര്‍ഗം മൂലം നഷ്ടവും മാനഹാനിയും ഉണ്ടാകും. വിദ്യാതടസം നേരിടും. ബന്ധുദുരിതത്തിന് സാധ്യത. യാത്രയില്‍ ധനനഷ്ടം ഉണ്ടാകും. കുടുംബ സ്വസ്ഥത കുറയും. അപ്രതീക്ഷിത സംഭവങ്ങള്‍ കൂടെ കൂടെ വന്നുകൊണ്ടിരിക്കും. പരിശ്രമഫലം വിപരീതം.
അത്തം
അവിചാരിത തടസ്സങ്ങള്‍, പ്രതിബന്ധങ്ങള്‍,ഗൃഹനിര്‍മ്മാണ പ്രതിസന്ധികള്‍ ിഎന്നിവ ഉണ്ടാകും. ഔദ്യോഗിക രംഗത്ത് ചില അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യത. ആഴ്ച ഒടുവില്‍ രക്ഷാസ്ഥാനം കണ്ടെത്തും. കാര്യാദികളില്‍ ദൈവാധീനം. ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ഇവ നടത്തുന്നത് നന്ന്.
ചിത്തിര
ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപടിയില്‍ വരുത്തും. കുടുംബത്തില്‍ ശാന്തി, സമാധാനം. പരിവര്‍ത്തന വിധേയമായ വാരം. പുതിയസംരംഭങ്ങള്‍ക്ക് ശ്രമിക്കും. ഔദ്യോഗിക അഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും. ദാമ്പത്യപരമായി ക്ലേശം ഉണ്ടാകാം.
ചോതി
പ്രവര്‍ത്തനരംഗത്ത് അതുല്യമായ നേട്ടവും വിജയവും കാണുന്നു.. തൊഴില്‍പരമായി ആദായം വര്‍ദ്ധിക്കും. വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. പുതു ഗ്യഹ, വസ്തു വാഹനം, സ്ഥപനാദികള്‍ തേടിയെത്തും. കലാകാരന്മാക്ക്, ബിസ്സിനസ്സ്‌കാര്‍ക്ക് നല്ല നേട്ടങ്ങള്‍ വന്നുകൂടും. ലക്ഷ്യപ്രാപ്തിയുണ്ടാകും. മോഹങ്ങള്‍ പൂവണിയും.
വിശാഖം
തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ കാണുന്നു. അധികാരസ്ഥാനങ്ങളില്‍ അംഗീകാരം, മതിപ്പ് എന്നിവ ഉണ്ടാകും. ജൃീാീശേീി ഉണ്ടാകും ഗ്യഹ, വസ്തു എന്നിവയ്ക്ക് ശ്രമിക്കും. വേണ്ടപ്പെട്ടവര്‍ സഹകരിക്കും. ബിസ്സിനസ്സ്‌കാര്‍, ഇീിേൃമരീേൃ,െ ജ് േജോലിക്കാര്‍ , എന്നിവര്‍ക്ക് അനുകൂല വാരം .ശനി ഹോമം, പ്രാര്‍ത്ഥനകള്‍ ഇവ നടത്തി ദോഷശാന്തിവരുത്തുക.
അനിഴം
പുതുകാര്യങ്ങള്‍ മാറ്റിവയ്ക്കുക. അപ്രതീക്ഷി തടസ്സങ്ങള്‍ ഉരുണ്ടുകൂടും . കുടുംബപ്രശ്‌നങ്ങള്‍ തലപൊക്കും. കുടുംബിനികള്‍ക്ക് ഉദരത്വക്ക് വ്യാധികള്‍ പിടികൂടും. കര്‍മ്മരംഗത്ത് അഴിച്ചുപണി, ഠൃമിളെലൃ എന്നിവ ഉണ്ടാകാം. പഴി കേള്‍ക്കാന്‍ സാധ്യത. ആഴ്ച ഒടുവില്‍ സഹായ ഹസ്തം വന്നുചേരും. ദുരിത മോചനവും ലഭിക്കും.
തൃക്കേട്ട
സര്‍വ്വകാര്യങ്ങളിലുംവിജയം കണ്ടുതുടങ്ങും. സാമ്പത്തികം വന്നുചേരും. തൊഴിലില്‍ ഉയര്‍ച്ചയുടെ ലക്ഷണം കണ്ടുതുടങ്ങും. ഗൃഹനിര്‍മ്മാണാദികള്‍ക്ക് തുടക്കം കാണുന്നു. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സം മാറിക്കിട്ടും. സ്ത്രീകള്‍ക്ക് ഈ വാരം വളരെ മെച്ചമായിരിക്കും. ആഭരണാദികള്‍ കൈവശം വരുകയോ , സമ്മാനാദികള്‍ ലഭിക്കുകയോ ചെയ്യും. ശനി ഹോമം, പ്രാര്‍ത്ഥനകള്‍ ഇവ നടത്തി ദോഷശാന്തി വരുത്തുക.
മൂലം,
അസ്വസ്ഥതകള്‍ ഉടലെടുക്കും. തൊഴില്‍ രംഗത്ത് സ്ഥാനച്യുതിയോ, എതിര്‍പ്പുകളോ, ശത്രുതയോ ഉണ്ടാകും. രോഗാദികള്‍ വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം. വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. ് ഗ്യഹ, വസ്തു വാഹനാദികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. ആഴ്ച ഒടുവില്‍ രക്ഷാസ്ഥാനം കണ്ടെത്തും. ശനി ഹോമം, ദാനധര്‍മ്മങ്ങള്‍ ഇവ നടത്തി ദോഷശാന്തി വരുത്തുക.
പൂരാടം
തൊഴില്‍ രംഗത്ത് അനാവശ്യ എതിര്‍പ്പുകള്‍ ഉണ്ടാകും. പ്രതിബന്ധങ്ങള്‍ ഉരുണ്ടുകൂടും. ആരോഗ്യം മോശം. ഗ്യഹം, വസ്തു മുതലായവക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. വിദേശ യാത്രാ യോഗം കാണുന്നു. അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന സാധ്യതകള്‍. കച്ചവടകാര്‍ക്ക് കാലം നന്ന്. ഗ്യഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. അതിഥികള്‍ വന്നുചേരും.
ഉത്രാടം
പ്രതികൂലാവസ്ഥകള്‍ ഉടന്‍ തരണം ചെയ്യും. സര്‍വ്വരംഗത്തും അനുകൂലമാറ്റം. ജീവിതത്തില്‍ ഉന്നത വിജയം. ഗ്യഹത്തില്‍ സമാധാനം. തൊഴിലില്‍ തിളങ്ങും. പുതിയ ഉദ്യോഗമോ , വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. ഗ്യഹ, വാഹനാദികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് നല്ല വാരം.
തിരുവോണം
യാത്രാവേളകള്‍വളരെ ശ്രദ്ധിക്കുക. കുടുംബത്തില്‍ സന്താന ജനനം ഉണ്ടാകും. അപ്രതീക്ഷിത തടസ്സങ്ങള്‍ കാണുന്നു. മനക്ലേശം, ഇഛാഭംഗം, ധനചിലവ്, രോഗാദികള്‍ എന്നിവ ആഴ്ചയാദ്യം ഉണ്ടാകും. കര്‍മ്മരംഗത്ത് വിഘ്‌നം കാണുന്നു. ഗൃഹനിര്‍മ്മാണമ്മാദികള്‍ക്ക് തടസ്സം നേരിടും. ആഴ്ച ഒടുവില്‍ രക്ഷാസ്ഥാനം കണ്ടെത്തും. സാമ്പത്തിക ലബ്ധി വന്നുചേരും.
അവിട്ടം
തടസ്സങ്ങള്‍ക്ക് മാറ്റം കാണുന്നു. ശത്രുക്കള്‍ രമ്യതയില്‍. സാമ്പത്തിക നേട്ടം വന്നുചേരും . പുതിയസംരംഭങ്ങള്‍ വിജയത്തില്‍. അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കും. പ്രധാന യാത്രകള്‍ വന്നുകൂടും. തൊഴിലില്‍, ഗൃഹത്തില്‍ ഉണ്ടായിരുന്ന പ്രശനങ്ങള്‍ക്ക് ഗൗരവം കുറയും. വ്യാഴ പൂജകള്‍ നടത്തി ദോഷശാന്തി വരുത്താം .
ചതയം
പ്രവര്‍ത്തനരംഗത്ത് എതിര്‍പ്പുകള്‍, തടസ്സങ്ങള്‍, കാര്യവിഘ്‌നങ്ങള്‍ എന്നിവ ഉണ്ടാകാം. ശത്രുക്കള്‍ രമ്യതയില്‍. രോഗാദികള്‍ തലപ്പൊക്കും. തൊഴില്‍, കുടുംബപ്രശ്‌നങ്ങള്‍ സാധാരണ നിലയില്‍. കുടുംബത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും എതിരാളികള്‍ സ്തംഭിക്കും. ധനപരമായു്ം, തൊഴില്‍പരമായു്ം നന്നാകും.
പൂരുട്ടാതി
പുതിയ ബിസ്സിനസ്സുകള്‍ തുടങ്ങുന്നവര്‍ക്ക് അനുകൂല സമയം. ദേഹ സുഖം കുറയും. വിദേശ ബന്ധുക്കളില്‍ നിന്നും സഹായ സഹകരണം ലഭിക്കും. സര്‍വ്വിസിലുള്ളവര്‍ക്ക് പുരോഗതിയും, ധനലാഭവും ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാലതാമസം നേരിടും. സ്ത്രീകള്‍ മൂലം മാനക്ഷയം വന്നു കൂടും. കലയുമായി ബന്ധപ്പെട്ടവര്‍ക്ക് ആഴ്ച വളരെ നന്ന്.
ഉത്രട്ടാതി
പ്രേമബന്ധങ്ങള്‍ ഉടലെടുക്കും. വിവാഹാദികള്‍ നടപടിയില്‍. ആദായം വര്‍ദ്ധിക്കും. അംഗികാരം വന്നു ചേരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഴ്ച വളരെ നന്ന്. പ്രമോഷന്‍സാധ്യത കാണുന്നു. ശത്രുക്കള്‍ പിന്‍ തിരിയും. ഗൃഹ, വസ്തു, വാഹനാദികള്‍ പ്രതീക്ഷിക്കുന്നവര്‍ക്കു കാലം ഗുണകരം. ലോണ്‍, ലോട്ടറി, ചിട്ടി, ലഭിക്കുവാനിടയുണ്ട്.
രോവതി
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. തടസ്സങ്ങള്‍ മാറും. ജോലിയില്‍ പ്രശ്‌നങ്ങള്‍. വിദേശബന്ധങ്ങള്‍ തേടിയെത്തും. പിതൃ സ്വത്ത് അധീനതയില്‍ വരും. സന്താനങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്ക. മാതൃ ക്ലേശം ഉണ്ടാകും. ഗൃഹ നിര്‍മ്മാണവും മറ്റും മന്ദഗതിയില്‍. ആഴ്ച ഒടുവില്‍ രക്ഷാ കവാടം തുറക്കും. ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ഇവ നടത്തുന്നത് ദോഷ കാഠിന്യം കുറയ്ക്കും.