Image may be NSFW.
Clik here to view.ലക്ഷക്കണക്കിന് പേരെ മരണത്തിലേക്ക് തള്ളിവിട്ട അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഫോണിന് ഒരു അവകാശിയായി. യുഎസ്സില്‍ ലേലത്തിനുവെച്ച ചുവന്ന നിറത്തിലുള്ള ഫോണ്‍തേടി നിരവധി ആളുകളാണ് എത്തിയത്. ഒടുവില്‍ 1.62 കോടി രൂപയ്ക്കാണ് അജ്ഞാതനായൊരാള്‍ ഈ ഫോണ്‍ സ്വന്തമാക്കിയത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ലക്ഷങ്ങളെ കൊന്നൊടുക്കാന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അജ്ഞകള്‍ കൊടുത്ത ചുവന്ന ടെലിഫോണ്‍ അമേരിക്കയിലെ അലക്‌സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷനാണ് ലേലത്തില്‍വെച്ചത്.
1945 കാലഘട്ടത്തില്‍ ബര്‍ലിനിലെ ബങ്കറില്‍ നിന്ന് ജൂതഹത്യക്ക് ഹിറ്റ്‌ലര്‍ നടത്തിയ ഫോണ്‍വിളികള്‍ ഈ ചുവന്ന ഫോണില്‍ നിന്നാണെന്നാണ് കരുതുന്നത്. ജര്‍മ്മന്‍ കമ്പനി സിമെണ്‍സ് നിര്‍മിച്ച ഫോണ്‍ ആണിത്. കറുപ്പായിരുന്ന യഥാര്‍ഥ നിറം. ഇതിന് പിന്നീട് ചുവപ്പു നിറം പൂശുകയായിരുന്നു. നാസി പാര്‍ട്ടിയുടെ സ്വസ്തിക ചിഹ്നവും ഇതില്‍ പതിപ്പിച്ചു. യുദ്ധത്തില്‍ കീഴങ്ങിയശേഷം റഷ്യയുടെ കൈവശമായിരുന്നു ഈ ഫോണ്‍. ഒടുവിലാണ് ഹിസ്റ്റോറിക്കല്‍ ഓക്ഷന്റെ കൈവശം എത്തിച്ചേര്‍ന്നത്.
ആരാണ് ഈ ഫോണ്‍ വാങ്ങിയതെന്ന് ലേലം നടത്തിയ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.