തെരുവില്‍ വളരുന്ന കുട്ടികളാണ് പുസ്തകങ്ങളെന്നും ഭാവി എങ്ങനെയാവുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്നും സി.വി.ബാലകൃഷ്ണന്‍ . എന്നുകരുതി ഭാവി ശോഭനമാവില്ലെന്ന് പറയാനാവില്ല. അപ്രതീക്ഷിതമായി അംഗീകാരം തേടിവരാം. അതിലും ഉപരിയാണ് വായനക്കാരുടെ അംഗീകാരം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.വി.ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവലിന്റെ മുപ്പതാം വാര്‍ഷികാഘോഷപ്പതിപ്പ് പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തിരിച്ചറിവുള്ള തലമുറ ഏറ്റെടുത്തതുകൊണ്ടാണ് ആയുസ്സിന്റെ പുസ്തകത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചതെന്ന് അദ്ദേഹം വിലയിരുത്തി. മുപ്പതുവര്‍ഷം മുമ്പ് ഈ നോവല്‍ മാതൃഭൂമി വാരികയില്‍ ഖണ്ഡശ അച്ചടിച്ചുകൊണ്ടിരുന്ന സമയത്ത് [...]
The post പുസ്തകങ്ങള്‍ തെരുവില്‍ വളരുന്ന കുട്ടികള്‍ appeared first on DC Books.