ഐ പി എല്‍ വാതുവെപ്പുകേസില്‍ ജാമ്യം ലഭിച്ച ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കൊച്ചിയിലെ വീട്ടിലെത്തി. എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്ത് പത്തരയോടെയാണ് തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയത്. നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമാണെന്നും ഏറ്റവും വലിയ ശത്രുവിന് പോലും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്കുനേരെയുണ്ടായത് ഗൂഢാലോചനയാണ്. സത്യം പുറത്തുവന്ന ശേഷം അതിനെക്കുറിച്ച് പ്രതികരിക്കാമെന്നും ശ്രീശാന്ത് പറഞ്ഞു. പ്രാക്ടീസ് തുടരുമെന്നും ടീമിലേയ്ക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 11നാണ് ശ്രീശാന്ത് ജയില്‍മോചിതനായത്. 10ന് [...]
The post ശ്രീശാന്ത് കൊച്ചിയിലെത്തി appeared first on DC Books.