തലശ്ശേരിക്കോട്ടയില്‍ നിന്ന് കണ്ടെത്തിയ പീരങ്കി ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ അവിടെത്തന്നെ സംരക്ഷിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അറിയിച്ചു. കടല്‍ത്തീരത്തെ പോര്‍ട്ട് ഓഫീസ് വളപ്പില്‍ നിന്നാണ് എട്ട് പീരങ്കികള്‍ കണ്ടെത്തിയത്. നേരത്തേ രണ്ട് പീരങ്കികള്‍ കണ്ടെത്തിയിരുന്നു. പുതുതായി ആറ് പീരങ്കികളാണ് കണ്ടെടുത്തത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പീരങ്കികള്‍ അവിടെത്തന്നെ സംരക്ഷിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ചരിത്രശേഷിപ്പുകള്‍ തലശ്ശേരിയില്‍ തന്നെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. പീരങ്കിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള ലവണങ്ങളും മറ്റും നീക്കം ചെയ്ത് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ [...]
The post തലശ്ശേരിയിലെ പീരങ്കികള്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കും: മന്ത്രി കെ.സി.ജോസഫ് appeared first on DC Books.