തിയേറ്ററുകളിലെന്നപോലെ ഫെയ്‌സ്ബുക്കിലും നടക്കുകയായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള പോരാട്ടം. ഏറെക്കാലമായി മമ്മൂട്ടിയുടെ ഔദ്യോഗിക പേജിനെ ലൈക്കുകളുടെ കാര്യത്തില്‍ ഒരു വള്ളപ്പാടിനു പിന്‍തള്ളി മോഹന്‍ലാല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. വെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിച്ച പലരും പാതിവഴിയില്‍ തളര്‍ന്നുവീണു. എന്നാല്‍ ഇതാ ഒരു കൊച്ചുസുന്ദരി രണ്ടാ സ്ഥാനത്തുനിന്ന മമ്മൂട്ടിയെ തോല്പിച്ച് ആ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ഫെയ്‌സ്ബുക്കില്‍ മോഹന്‍ലാലിന്റെ താരസിംഹാസനവും അവള്‍ ഇളക്കുമോ എന്നാണിനി അറിയേണ്ടത്. നേരം എന്ന സിനിമയിലൂടെ മലയാളത്തിന്റെയും തമിഴിന്റെയും മനം കവര്‍ന്ന നസ്രിയ നസീം ആണ് ഫെയ്‌സ്ബുക്ക് ലൈക്കുകളുടെ [...]
The post മമ്മൂട്ടിയെ തോല്പിച്ച് മോഹന്‍ലാലിനു വെല്ലുവിളിയുയര്‍ത്തി നസ്രിയ appeared first on DC Books.