കുമ്പസാരങ്ങള്‍ ഏറെക്കേട്ട മലയാളി അടുത്ത കാലത്തുകേട്ട ഏറ്റവും ശ്രദ്ധേയമായ കുമ്പസാരമായിരുന്നു ജോണ്‍സന്റേത്. ജോണ്‍സണ്‍ തന്റെ കുമ്പസാരം നടത്തിയത് ദേവാലയത്തിലെ കുമ്പസാരക്കൂട്ടിലായിരുന്നില്ല. മറിച്ച്, മലയാളിയുടെ ഹൃദയ ദേവാലയങ്ങള്‍ക്കു മുമ്പിലായിരുന്നു. അതുകൊണ്ടുതന്നെ നമ്മള്‍ ആ കുമ്പസാരത്തെയും അത് നടത്തിയ വ്യക്തിയേയും സ്വീകരിച്ചു. കുടിയേറ്റക്കാരുടെയും കുടിയന്മാരുടെയും ഗ്രാമമായ പൂമലയില്‍ ഒരു കുടിയനായ മാഷിന്റെ മകനായി ജനിച്ച്, ചെറുപ്പത്തില്‍ തന്നെ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനും മദ്യാസക്ത രോഗിയുമായിത്തീര്‍ന്ന ജോണ്‍സണ്‍ തന്റെ കുടിക്കഥകള്‍ പറഞ്ഞ് വായനക്കാര്‍ക്കു മുമ്പില്‍ കുമ്പസാരിച്ചപ്പോള്‍ 2012ല്‍ പിറന്ന ശ്രദ്ധേയമായ കൃതിയാണ് [...]
The post കുടിയന്റെ കുമ്പസാരം മലയാളി സ്വീകരിച്ചു appeared first on DC Books.