യുദ്ധവിമാനം പറത്താനുള്ള അവസാനത്തെ മല്‍സരപ്പരീക്ഷയും ജയിച്ചതോടെ അയെഷ ഫാറൂഖ് പാക് വ്യോമ സേനയില്‍ പുതിയൊരു ചരിത്രം എഴുതിയിരിക്കുകയാണ്. പാക്കിസ്ഥാനിലെ ഏക വനിതാ ഫൈറ്റര്‍ പൈലറ്റ് എന്ന പദവി ഇനി ആയെഷയ്ക്ക് സ്വന്തം. പാക് വ്യോമ സേനയില്‍ മുമ്പും വനിതകള്‍ പൈലറ്റായിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും സാധിക്കാതിരുന്ന കാര്യമാണ് അയെഷ ഫാറൂഖ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പത്തൊന്‍പതു വനിതകള്‍ പാക്ക് വ്യോമസേനയില്‍ പൈലറ്റായിട്ടുണ്ട്. പക്ഷേ, അവര്‍ സാധാരണ പൈലറ്റുമാര്‍ മാത്രമായിരുന്നു. യുദ്ധമുന്നണിയിലേക്ക് ആയുധങ്ങളും സേനാംഗങ്ങളെയും വഹിച്ച് വിമാനം പറത്തുന്ന ഇവര്‍ [...]
The post യുദ്ധമുഖത്തെ പാക് നീക്കങ്ങള്‍ക്ക് പെണ്‍സാന്നിദ്ധ്യമേകാന്‍ അയെഷ appeared first on DC Books.