ദുരൂഹതകള്‍ അവശേഷിപ്പിച്ച് മരണത്തെ സ്വയംവരിച്ച ബോളീവുഡ് താരം ജിയാഖാന്റെ അമ്മ റാബിയാ ഖാനെ ജിയയുടെ കാമുകന്‍ സൂരജ് പഞ്ചോളിയുടെ അമ്മയും നടിയുമായ സെറീന വഹാബ് സന്ദര്‍ശിച്ചു. സൂരജിനെ പോലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാനുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായാണ് സെറീന എത്തിയതെന്നും റാബിയ രൂക്ഷമായി പ്രതികരിച്ചെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടിക്കാഴ്ച നടന്ന കാര്യം സ്ഥിരീകരിച്ച സെറീന മകനെ രക്ഷിക്കാന്‍ കാലുപിടിക്കാനാണ് താന്‍ പോയതെന്ന വാര്‍ത്ത നിഷേധിച്ചു. പ്രശ്‌നങ്ങളിലും സങ്കടങ്ങളിലും പെട്ടുഴലുന്ന ഒരമ്മയെ കാണാന്‍ അതേ അവസ്ഥയിലുള്ള മറ്റൊരമ്മ പോയി. [...]
The post സെറീനാവഹാബ് ജിയാഖാന്റെ അമ്മയെ സന്ദര്‍ശിച്ചതെന്തിന്? appeared first on DC Books.