ഭാവ വൈചിത്ര്യങ്ങളുടെ ഇന്ദ്രചാപഭംഗികള്‍ കവിതകളില്‍ ആവിഷ്‌കരിച്ച് ആബാലവൃദ്ധം ജനങ്ങളെ വശീകരിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ മാഹാകവിയായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. മേഘജ്യോതിസ്സിന്റെ ക്ഷണിക ജീവിതം പോലെ മുപ്പത്തിയാറാം വയസ്സില്‍ ഈ ലോകം വെടിഞ്ഞ് പോകേണ്ടി വന്നെങ്കിലും ആ പ്രായത്തിനുള്ളില്‍ അദ്ദേഹം നല്‍കിയ കാവ്യ സംഭാവനകള്‍ ഈ ശ്രേഷ്ഠഭാഷയുള്ളിടത്തോളം കാലം വിളങ്ങി നില്‍ക്കും. മഹാകവി വെണ്ണിക്കുളം ചങ്ങമ്പുഴയെക്കുറിച്ച് എഴുതിയതുപോലെ തുഞ്ചനും കുഞ്ചനും വിളങ്ങിയ നാട്ടിലേക്ക് മണിവേണുവുമായി വന്നെത്തിയ ശാപഗ്രസ്തനായ ഗന്ധര്‍വ്വന്‍ തന്നെയായിരുന്നു ചങ്ങമ്പുഴ. 1948 ജൂണ്‍ 17നായിരുന്നു നക്ഷത്രങ്ങളുടെ ആ [...]
The post മണിവേണുവുമായി എത്തിയ ഗന്ധര്‍വ്വന്‍ appeared first on DC Books.