പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചെന്നൈയില്‍ നേശപാക്കത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ച മണിവണ്ണന്‍ 50 സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. 1979ല്‍ ഭാരതിരാജയുടെ സംവിധാന സഹായിയായാണ് മണിവണ്ണന്‍ സിനിമയില്‍ അരങ്ങേറിയത്. വൈകാതെ ടിക് ടിക് ടിക്, കാതല്‍ ഓവിയം തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംഭാഷണമെഴുതി. ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയം ആരംഭിച്ച മണിവണ്ണന്‍ പിന്നീട് കോമഡി, വില്ലന്‍ , സഹനടന്‍ തുടങ്ങിയ വേഷങ്ങളിലൂടെ സ്വഭാവ നടനായി പേരെടുത്തു. [...]
The post തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു appeared first on DC Books.