അറബ് രാജ്യങ്ങളുമായി രാജ്യത്തിനും സംസ്ഥാനത്തിനുമുള്ളത് വിലമതിക്കാവാനാത്ത ബന്ധമാണെന്നും അത് നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാ ബദ്ധരാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയും ദുബായിലെ മുന്‍ കോണ്‍സല്‍ ജനറലുമായ വേണു രാജാമണി രചിച്ച ഇന്ത്യ യുഎഇ സൗഹൃദത്തിന്റെ സഹസ്രാബ്ദങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എ ഇ കോണ്‍സലേറ്റ് ഓഫീസ് കേരളത്തില്‍ തുറക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുഭവ പരിചയത്തിന്റെ വെളിച്ചത്തില്‍ രാജാമണി രചിച്ച പുസ്തകം രാജ്യത്തിനു മുതല്‍കൂട്ടാണെന്നും ഉമ്മന്‍ [...]
↧