ശമ്പളവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കഴിഞ്ഞ മാസം 29 മുതല്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കാണ് ജനുവരി ആറാം തീയതിയിലെക്ക് മാറ്റിയത്. ഡിസംബര്‍ 19നും 27നും തൊഴില്‍ മന്ത്രിയുടെയും ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണമാണെങ്കിലും തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്താത്ത മേഖലകളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൂര്‍ണമായും സ്വകാര്യബസുകളെ [...]
↧