മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു പാത വെട്ടിത്തുറന്ന് അതിലൂടെ സഞ്ചരിച്ച സാഹിത്യകാരനായിരുന്നു പി അയ്യനേത്ത്. ജീവിതത്തിന്റെ മായികാനുഭവങ്ങള്‍ സ്ത്രീപുരുഷ ബന്ധങ്ങളിലൂടെ അനാവരണം ചെയ്യുന്നവയാണ് അയ്യനേത്തിന്റെ രചനകള്‍ . ഭാവസുന്ദരവും അസാധാരണവുമായ രചനാവൈഭവം അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുകയും വായനക്കാരെ ആകര്‍ഷിക്കുകയും ചെയ്തു. ജൂണ്‍ 17ന് അദ്ദേഹം നിത്യതയില്‍ വിലയം പ്രാപിച്ചിട്ട് അഞ്ചുവര്‍ഷം തികയുകയാണ്. വായനക്കാരുടെ മനസ്സുകളില്‍ അദ്ദേഹം ഇന്നും ജീവിക്കുന്നു എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് ലഭിക്കുന്ന ജനപ്രീതി. പത്തനംതിട്ട ജില്ലയിലെ നരിയാപുരത്ത് െ്രെപമറി സ്‌കൂള്‍ അദ്ധ്യാപകനായ ഫീലിപ്പോസിന്റേയും ശോശാമ്മയുടേയും [...]
The post സാഹിത്യത്തില്‍ സ്വന്തം വഴി കണ്ടെത്തിയ അയ്യനേത്ത് appeared first on DC Books.