സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി ബിജുരാധാകൃഷ്ണന്‍ പിടിയിലായി. തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെ കൊയമ്പത്തൂരില്‍ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം ബിജു രാധാകൃഷ്ണനെ പിടികൂടിയത്. ആദ്യം കൊച്ചിയിലെത്തികുന്ന ബിജു രാധാകൃഷ്ണനെ പിന്നീട് സോളാര്‍ തട്ടിപ്പ് കേസിന്റെ വിചാരണ നടക്കുന്ന പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. ജൂണ്‍ 17ന് രണ്ടുമണിയോടെയാണ് ബിജുരാധാകൃഷനെ കേരള പോലീസ് പിടികൂടിയത്. കൊല്ലത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് ബിജുരാധാകൃഷ്ണന്‍ പിടിയിലായത്.
The post സോളാര്‍കേസിലെ പ്രധാന പ്രതി ബിജുരാധാകൃഷ്ണന്‍ പിടിയില്‍ appeared first on DC Books.