സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി മിശ്രവിദ്യാഭ്യാസ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ജമാ അത്തെ ഇസ്ലാമി നിര്‍ദേശം. വിവാഹേതര ലൈംഗികബന്ധങ്ങള്‍ നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ച് കടുത്ത ശിക്ഷ നല്‍കണമെന്നും ജസ്റ്റീസ് വര്‍മ കമ്മീഷനോട് സംഘടന നിര്‍ദേശിച്ചു. ഇവയടക്കം 11 നിര്‍ദേശങ്ങളാണ് ജമാ അത്തെ ഇസ്ലാമി മുന്നോട്ട് വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ മുന്‍െൈകയടുത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനെ ജമാ അത്തെ ഇസ്ലാമി സ്വാഗതം ചെയ്തു. എല്ലാ തലങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിദ്യാഭ്യാസം ഒരുക്കുക, അവിവാഹിതരായ ആണും പെണ്ണും ഒന്നിച്ച് താമസിക്കുന്നത് വിലക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്യുക, [...]
↧