തമിഴകത്തെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പി.വാസുവും ഇളയദളപതി വിജയ്‌യും ഒരുമിച്ച് ഹോളീവുഡിലേക്ക് വിമാനം പിടിക്കുന്നു. ഇന്ത്യയില്‍ വേരുകളുള്ള ഹോളീവുഡ് നിര്‍മ്മാതാവ് രാജ് തിരുച്ചെല്‍വനാണ് ഇരുവരുടെയും പ്രഥമ ഹോളീവുഡ് ചിത്രത്തിന് ചുക്കാന്‍ പിടിക്കുന്നത്. കറി ഇന്‍ ലൗ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളീവുഡ് സുന്ദരി സോനം കപൂര്‍ നായികയാവും. ശിവകുമാര്‍ , സംഗീത എന്നിങ്ങനെയാണ് വിജയ്, സോനം കഥാപാത്രങ്ങളുടെ പേര്. അങ്കിള്‍ കൃഷ്ണ എന്ന കഥാപാത്രമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരം അനില്‍കപൂറും ചിത്രത്തിലെത്തും. മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ഹോളീവുഡില്‍ നിന്നായിരിക്കും. [...]
The post വിജയ്‌യും പി.വാസുവും കൈകോര്‍ത്ത് ഹോളീവുഡിലേക്ക് appeared first on DC Books.