ആത്മഹത്യയ്ക്കു മുമ്പ് ബോളീവുഡ് താരം ജിയാ ഖാന്‍ എഴുതിയതായി പറയപ്പെടുന്ന കുറിപ്പ് വ്യാജമെന്ന് സംശയം. കാമുകന്‍ സൂരജ് ആണ് മരണത്തിനു കാരണക്കാരന്‍ എന്ന സൂചന നല്‍കുന്ന കത്തിലെ കൈപ്പട ജിയാഖാന്റേതല്ലെന്ന് കരുതുന്നതായി ചില പോലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യം ഫോറന്‍സില്‍ റിപ്പോര്‍ട്ട് വന്നതിനുശേഷം കണ്ടെത്തുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി പ്രമുഖ മാധ്യമം വാര്‍ത്ത നല്‍കി. സൂരജിന്റെ അമ്മയും നടിയുമായ സറീന വഹാബ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നാലുടന്‍ നിയമ നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ്. ആത്മഹത്യയ്ക്കു ശേഷം സൂരജിനെ [...]
The post ജിയാഖാന്റെ ആത്മഹത്യാക്കുറിപ്പ് വ്യാജമോ? appeared first on DC Books.