ബെസ്റ്റ് ആക്ടര്‍ എന്ന ഭേദപ്പെട്ട ചിത്രത്തിനുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് അണിയിച്ചൊരുക്കിയ എബിസിഡി ഉദാത്തമായ സിനിമയൊന്നുമല്ല. ഇന്ത്യയില്‍നിന്ന് വിദേശത്തെത്തി ഭാഷയും സംസ്‌കാരവും അറിയാതെ കുഴയുന്ന നായകന്മാരുടെ വിജയ ഫോര്‍മുല നേരേ തിരിച്ചിട്ട് അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് ഇന്ത്യയെ അറിയാതെ കേരളത്തിലെത്തുന്ന രണ്ട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ട്ടിന്‍ ഈ ചിത്രത്തിലൂടെ നടത്തുന്നത്. അതില്‍ അദ്ദേഹം ചിലപ്പോഴൊക്കെ വിജയിക്കുന്നുമുണ്ടെങ്കിലും ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത് നര്‍മ്മത്തേക്കാള്‍ ഉപരി അതിലടങ്ങിയിരിക്കുന്ന സാമൂഹ്യവിമര്‍ശനമാണ്. ആക്‌ഷേപഹാസ്യ രൂപത്തില്‍ മാര്‍ട്ടിനും സഹതിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കറും ആധുനിക മലയാളി [...]
The post എബിസിഡി: ആക്‌ഷേപഹാസ്യത്തിന്റെ ന്യൂജനറേഷന്‍ മുഖം appeared first on DC Books.