‘സ്‌മൈല്‍ പിങ്കി’ എന്ന ഡോക്യുമെന്ററിയിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ച പതിനൊന്നുകാരിയായ പിങ്കി വിമ്പിള്‍ഡണിലേയ്ക്ക്. വിമ്പിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് മത്സരത്തിന്റെ ടോസ് ഇടുന്നതിനായാണ് പിങ്കി വിമ്പിള്‍ഡണിലേയ്ക്ക് വണ്ടികയറുന്നത്. ജൂലൈ 7ന് സെന്റര്‍ കോര്‍ട്ടില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാനുള്ള അവസരവും പിങ്കിക്ക് ലഭിക്കും. വിമ്പിള്‍ഡണിന്റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് പിങ്കി ന്യൂയോര്‍ക്കിലേക്ക് പോകും. അവിടെ മാഡിസന്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ മുന്‍ ടെന്നിസ് സൂപ്പര്‍ താരങ്ങളായ മോണിക്ക സെലസിനും ജിം കറിയറനുമൊപ്പം വിമ്പിള്‍ഡണ്‍ ആഘോഷ പരിപാടികളില്‍ പിങ്കി പങ്കെടുക്കും. [...]
The post ‘പിങ്കിയുടെ ചിരി’ ഇനി വിമ്പിള്‍ഡണിലും appeared first on DC Books.