സിനിമാ സീരിയല്‍ നടിയും അവതാരകയുമായ രചന വിവാഹമോചന കേസിനോടനുബന്ധിച്ച് കൗണ്‍സലിംഗിനായി കുടുംബ കോടതിയിലെത്തി. വിവാഹമോചന ഹര്‍ജി നല്‍കിയതിനെതുടര്‍ന്ന് കുടുംബ കോടതി ജഡ്ജി പി കെ ഭഗവത്‌സിംഗിന്റെ മുന്നിലെത്തിയാണ് കൗണ്‍സലിംഗ് നടത്തിയത്. 2011 ജനുവരി ഒമ്പതിനായിരുന്നു ആലപ്പുഴ സ്വദേശി അരുണും രചനയുമായുള്ള വിവാഹം നടന്നത്. 2012 മാര്‍ച്ച് 14നാണ് വിവാഹ മോചനത്തിനായി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇതിനുശേഷം ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കൗണ്‍സലിംഗില്‍ തീരുമാനമാകാതിരുന്നതിനാല്‍ [...]
The post വിവാഹ മോചനത്തിനായി നടി രചന കുടുംബകോടതിയില്‍ appeared first on DC Books.