പാവം മൈഥിലിയുടെ കാര്യം വലിയ കഷ്ടം തന്നെ! ആദ്യകാലത്ത് ഈ നടിയെ ചുറ്റിപ്പറ്റി വന്ന സന്മാര്‍ഗ വിരുദ്ധ ഗോസിപ്പുകള്‍ക്ക് ഒരു ശമനം വന്നു തുടങ്ങിയതായിരുന്നു. ഇപ്പോളിതാ… ഒരു പുകവലിക്കേസില്‍ കോടതി കയറേണ്ടി വരാന്‍ പോകുന്ന ഗതികേടും… പുക വലിച്ചത് ജീവിതത്തിലായിരുന്നെങ്കില്‍ മൈഥിലിക്ക് അങ്ങനെ തന്നെ വരണമെന്ന് നമുക്ക് പറയാമായിരുന്നു. പക്‌ഷെ അതാണോ ഇവിടെ സംഭവിച്ചിരിക്കുന്നത്? ബോളീവുഡ് ചിത്രം ഡര്‍ട്ടി പിക്ചറില്‍ വിദ്യാബാലനാകാമെങ്കില്‍ ഒരു കൊച്ചു മലയാള സിനിമയായ മാറ്റിനിയില്‍ തനിക്കും ആയിക്കൂടേയെന്ന് കരുതിയാകും മൈഥിലി ക്യാമറയ്ക്കു മുന്നില്‍ [...]
↧