ഇതിനകം ഇരുപത്തിയാറു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തുകഴിഞ്ഞ പരമഹംസ യോഗാനന്ദന്റെ ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. ലോകമെമ്പാടുമുള്ള സത്യാന്വേഷികള്‍ക്ക് ആത്മീയചൈതന്യം പകര്‍ന്നു കൊടുത്ത അപൂര്‍വ ഗ്രന്ഥത്തിന്റെ മലയാളം, ഇംഗ്‌ളീഷ് പതിപ്പുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. വാക്ചാതുര്യവും ഫലിതവും വേണ്ടവിധത്തില്‍ ഇഴചേര്‍ത്താണ് യോഗാനന്ദന്‍ തന്റെ ജീവിതം വായനക്കാര്‍ക്കു മുമ്പില്‍ വരച്ചുകാട്ടുന്നത്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍, ഗുരുവിനെത്തേടിയുള്ള അന്വേഷണം, ഗുരുകുല ജീവിതം തുടങ്ങി ഒടുവില്‍ അനേകാായിരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ആചാര്യനായ അനുഭവങ്ങള്‍ വരെ അത്യാകര്‍ഷകമായി അദ്ദേഹം വര്‍ണിക്കുന്നു. [...]
↧