ജ്ഞാനപീഠ ജേതാവ് ഡോ. പ്രതിഭാ റേ ജനുവരി 24ന് കോഴിക്കോട്ടെത്തും. പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയും സാംസ്‌കാരികോത്സവവും ഉത്ഘാടനം ചെയ്യാനാണ് പ്രതിഭാ റേ എത്തുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ഉത്ഘാടന ചടങ്ങില്‍ എം ടി വാസുദേവന്‍ നായര്‍, ഒ എന്‍ വി കുറുപ്പ്, ജില്ലാകളക്ടര്‍ മോഹന്‍ കുമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യയിലും പുറത്തുമുള്ള 350ല്‍ അധിക പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകമേളയില്‍ നിരവധി പ്രശസ്ത വ്യക്തികള്‍ സന്ദര്‍ശനത്തിനെത്തും. പുതു പുസ്തകങ്ങളുടെ പ്രകാശനം, സാംസ്‌കാരിക സമ്മേളനങ്ങള്‍ [...]
↧