ചന്ദ്രിക ദിനപത്രത്തിനെതിരായ സേസില്‍ നിന്ന് പിന്നോട്ടില്ലെന്നും സമുദായത്തെ അധിക്ഷേപിച്ചവര്‍ക്ക് മാപ്പില്ലെന്നും എന്‍ എസ് എസ്. കേസുമായി ബന്ധപ്പെട്ട് നല്‍കിയ വക്കീല്‍ നോട്ടീസിന് നല്‍കിയിരിക്കുന്ന വശദീകരണം തൃപ്തികരമല്ലെന്നും എന്‍ എസ് എസ് പറഞ്ഞു. എന്‍ എസ് എസ്സിനേയും സുകുമാരന്‍ നായരേയും അധിക്ഷേപിച്ചുകൊണ്ട് മുസ്‌ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന ലേഖനം വിവാദമായിരുന്നു. പത്രപ്രവര്‍ത്തകനും ഇടതുപക്ഷ ചിന്തകനുമായ എ പി കുഞ്ഞാമു ആയിരുന്നു ലേഖനം എഴുതിയത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ചന്ദ്രിക എത്തിയിരുന്നെങ്കിലും തൃപ്തരല്ലെന്ന് എന്‍ എസ് എസ് വ്യക്തമാക്കിയിരുന്നു. [...]
The post ചന്ദ്രികയ്ക്ക് മാപ്പില്ല: നിയമനടപടിയുമായി മുന്നോട്ടെന്ന് എന്‍ എസ് എസ് appeared first on DC Books.