പൗലോ കൊയ്‌ലോയുടെ വിഖ്യാത നോവല്‍ ആല്‍കെമിസ്റ്റിന് മലയാളത്തില്‍ ഇരുപതാം പതിപ്പ് ഇറങ്ങി. ലോകമെമ്പാടും ദശലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിക്കപ്പെടുന്ന പൗലോ കൊയ്‌ലോയുടെ രചനകള്‍ അടുത്തകാലത്ത് മലയാളത്തിലും ഒരുലക്ഷം കോപ്പി എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഒരു സ്വപ്നദര്‍ശത്തിന്റെ പ്രേരണയില്‍ സാന്റിയാഗോ എന്ന ഇടയബാലന്‍ നടത്തുന്ന യാത്രയാണ് പൗലോ കൊയ്‌ലോയെ ലോകപ്രശസ്തനാക്കിയ ആല്‍കെമിസ്റ്റിന്റെ പ്രമേയം. വായനക്കാരുടെ ജീവിതത്തിലും മനസിലും ശുഭചിന്ത നിറയ്ക്കാന്‍ പര്യാപ്തമായ രചനാശൈലിയാണ് ആല്‍കെമിസ്റ്റിനെയും അതിലൂടെ പൗലോ കൊയ്‌ലോയെയും മുന്‍നിരയിലെത്തിച്ചത്. രമാമേനോനാണ് മലയാള പരിഭാഷ നിര്‍വഹിച്ചത്. പൗലോ കൊയ്‌ലോയെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുന്ന [...]
The post പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റിന് മലയാളത്തില്‍ ഇരുപതാം പതിപ്പ് appeared first on DC Books.