സ്വകാര്യ ബസ് തൊഴിലാളികള്‍ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിവരുന്ന ബസ് സമരം ഒത്തുതീര്‍പ്പായി. മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. തൊഴിലാളികള്‍ക്ക് ദിവസം 60 രൂപ വേതന വര്‍ദ്ധനയുണ്ടാകുമെന്ന ഉപാധിയിലാണ് സമരം ഒത്തുതീര്‍ന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. ഈ സമിതിയാവും ശമ്പള പരിഷകരണക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. സമിതി റിപ്പോര്‍ട്ട് വരുന്നതുവരെയാണ് 60 രൂപയുടെ വര്‍ദ്ധനവ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ കരാര്‍ ഉണ്ടാക്കിയ [...]
↧