പ്രശസ്ത വിവര്‍ത്തകനും സാഹിത്യകാരനുമായ പ്രൊഫ. പാലാ എസ്.കെ.നായര്‍ (77) അന്തരിച്ചു. പാലാ പൂവരണിയില്‍ ഉതിരക്കുളത്തു കുടുംബാംഗമായ എസ്.കെ.നായര്‍ മൂന്നു പതിറ്റാണ്ടായി കൊല്ലം വടക്കേവിള പ്രശാന്തി നഗര്‍ വര്‍ഷത്തിലായിരുന്നു താമസം. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ : രാഷ്ട്രീയ ചാണക്യ വ്യാകരണം എന്ന കൃതിക്ക് വൈക്കം സാഹിത്യപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യാചരിത്രം, ലോകചരിത്രം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. മാക്‌സിം ഗോര്‍ക്കിയുടെ നോവല്‍ അമ്മ, ഡോ. പി.സി. അലക്‌സാണ്ടറുടെ ആത്മകഥയായ അധികാരത്തിന്റെ ഇടനാഴിയിലൂടെ, എന്‍സൈക്ലോപീഡിയയുടെ ഏതാനും ഭാഗങ്ങള്‍ ,ബാലസാഹിത്യ കൃതിയായ കൊച്ചുണ്ണിയുടെ ഇംഗ്ലിഷ് പരിഭാഷ, [...]
The post പാലാ എസ്.കെ.നായര്‍ അന്തരിച്ചു appeared first on DC Books.