പ്രളയം കനത്ത നാശം വിതച്ച ഉത്തരാഖണ്ഡില്‍ മഴ വീണ്ടും ശക്തിപ്പെടുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനം പലയിടത്തും തടസപ്പെട്ടു. മരണസംഖ്യ 1500 കടന്നതായാണ് കണക്കുകളെങ്കിലും പ്രളയക്കെടുതിയില്‍ 5000പേരോളം മരണപ്പെടാന്‍ സാധ്യതയുള്ളതായി ഉത്തരാഖണ്ഡ് ദുരന്ത നിവാരണ വകുപ്പ് മന്ത്രി യശ്പാല്‍ ആര്യ തന്നെ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലായി കുടുങ്ങിക്കിടന്ന 12000പേരെയാണ് കഴിഞ്ഞ ദിവസം മാത്രം രക്ഷപ്പെടുത്തിയത്. എന്നാല്‍ 10000ല്‍ അധികം പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ അനുകൂലമായതോടെ കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇതിന്റെ [...]
The post ഉത്തരാഖണ്ഡില്‍ മഴ വീണ്ടും ശക്തിപ്പെടുന്നു appeared first on DC Books.