സിനിമയെന്ന മായിക സ്വപ്നം സഫലമാക്കാന്‍ തന്റെ സ്വത്തും ജീവിതവും തുലച്ചുകളഞ്ഞ മനുഷ്യന്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലെത്താന്‍ തമിഴ്‌നാട്ടുകാരനായ ജ്ഞാനശിവത്തിന്റെ അനുവാദം വേണം. അയാള്‍ക്ക് സ്വന്തമായ, വിശാലമായ കൃഷിയിടത്തിനു നടുവില്‍ കാട്ടുപൊന്തകള്‍ക്കിടയിലെ ആരുടെയും സ്വന്തമല്ലാത്ത ഇത്തിരി മണ്ണില്‍ ആര്‍ക്കും വേണ്ടാതെപോയ ‘പിതാവ്’ അന്ത്യനിദ്രയിലാണ്. തമ്പ്രാക്കിനെ അനുസ്മരിപ്പിക്കുന്ന കരിമ്പനക്കൂട്ടങ്ങള്‍ പിന്നിട്ട്, ജ്ഞാനശിവത്തിന്റെ അവജ്ഞയോടെയുള്ള നോട്ടം അവഗണിച്ച് ഒരു നട്ടുച്ചയ്ക്ക് ഞാനും വിനു എബ്രഹാമും ഫോട്ടോഗ്രാഫര്‍ ആര്‍. ഗോപാലകൃഷ്ണനും ആ കല്ലറയുടെ മുമ്പില്‍ നമ്രശിരസ്‌കരായി. മുള്‍ച്ചെടികളും കരിയിലകളും കാലങ്ങളായി കൂട്ടുകിടക്കുന്ന കല്ലറയുടെ [...]
The post സിനിമ ഹിറ്റ്: തിരക്കഥ സൂപ്പര്‍ഹിറ്റ് appeared first on DC Books.