തമിഴ് ഭാഷയില്‍ രചിക്കപ്പെട്ട അനശ്വര കാവ്യമാണ് ധര്‍മശാസ്ത്ര ഗ്രന്ഥമായ തിരുക്കുറള്‍ . സാഹിത്യപരമായ പ്രാധാന്യത്തോടൊപ്പം മൗലികത, സര്‍വജനീനത, സര്‍വകാലിക പ്രസക്തി, സാരള്യം, ഗഹനത തുടങ്ങിയ ഗുണവിശേഷങ്ങളെല്ലാം ഈ ഗ്രന്ഥത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഗഹനമായ ആശയങ്ങള്‍ ആവിഷ്‌കരിക്കുന്ന ഇത്തരമൊരു മഹദ്കൃതി ലോകസാഹിത്യത്തില്‍ തന്നെ ഇല്ലെന്നു പറയാം. 133 അധികാരങ്ങളിലായി 1330 കുറളുകള്‍ അടങ്ങിയതാണ് ഈ മഹദ്കൃതി. ഏഴു പദങ്ങള്‍ കൊണ്ടുമാത്രം രചിച്ച കുറളിലെ ഓരോ പദവും ഒരു മഹാനദിയെന്നപോലെ ഭാവാര്‍ത്ഥം പകരുന്നതാണ്. ഓരോ കുറളിലും വള്ളുവര്‍ [...]
The post രാമായണവും മഹാഭാരതവും പോലെ തിരുക്കുറള്‍ appeared first on DC Books.