സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്ര സംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍ പോലും ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുവാന്‍ പോകുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയ നൈരാശ്യത്തിലൂടെയും നിരവധി ദു:ഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. അയാള്‍ തന്റെ ഗുരുവിനെ കണ്ടെത്തിയത് കല്യാണി എന്ന കുട്ടിയിലായിരുന്നു. എല്ലാം വെടിഞ്ഞ് തറവാട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ [...]
The post ഗുരുകൃപയില്‍ തെളിയുന്ന ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ appeared first on DC Books.