ദലിത് മുന്നേറ്റത്തിന്റെ സമരരൂപമായിരുന്ന ചെങ്ങറ സമരനായിക സെലീന പ്രക്കാനത്തിന്റെ ആത്മകഥയാണ് ചെങ്ങറ സമരവും എന്റെ ജീവിതവും. ഒ.കെ.സന്തോഷ്, എം.ബി.മനോജ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ആത്മകഥയിലൂടെ സ്‌ഫോടനാത്മകമായ ചില വെളിപ്പെടുത്തലുകള്‍ സെലീന നടത്തുന്നുണ്ട്. സാധുജനവിമോചന സംയുക്തവേദിയില്‍നിന്ന് രാജിവെച്ച് വേദനയോടെ പടിയിറങ്ങേണ്ടിവന്ന അനുഭവങ്ങള്‍ സെലീന പങ്കുവെക്കുന്നത് ചുവടെ ചേര്‍ക്കുന്നു. പട്ടയവിതരണത്തിന്റെ സമയം വന്നു. പത്തനംതിട്ടയിലാണ് പരിപാടി. സമരഭൂമിയില്‍ നിന്നാരും പട്ടയം വാങ്ങിക്കാന്‍ പോകേണ്ട എന്ന് ആദ്യം പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കണം എന്നാണ് അപ്പോള്‍ പറഞ്ഞിരുന്നത്. രാത്രി ഒമ്പതരയായപ്പോള്‍ ളാഹസാര്‍ [...]
The post ചെങ്ങറ സമരവും സെലീനയുടെ ജീവിതവും appeared first on DC Books.