ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്ധരണികള്‍ പലപ്പോഴും ആവശ്യമായി വരാറുണ്ട്. ഉപന്യാസം രചിക്കുമ്പോളും പ്രസംഗത്തിന് തയ്യാറെടുക്കുമ്പോഴും പഠിക്കാന്‍ ഒരുങ്ങുമ്പോഴും സ്വകാര്യ സംഭാഷണത്തിനുമെല്ലാം ആധികാരികത കൊണ്ടുവരാന്‍ ഉദ്ധരണികള്‍ നമ്മെ സഹായിക്കും. വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തികള്‍ അവരുടെ വിജ്ഞാന മണ്ഡലത്തില്‍ നിന്നും നമുക്ക സമ്മാനിച്ച ഈ മണിമുത്തുകളെ കോര്‍ത്തിണക്കി ഗീതാലയം ഗീതാകൃഷ്ണന്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ലോകപ്രസിദ്ധ മഹദ്വചനങ്ങള്‍ . അറിവും ആനന്ദവും നല്‍കുന്ന ഉദ്ധരണികള്‍ ക്രോഡീകരിച്ചു നല്‍കിയിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. പത്രങ്ങളിലും ആനുകാലിക [...]
The post മനുഷ്യരാശിക്കു വെളിച്ചമേകുന്ന മഹദ്‌വചനങ്ങള്‍ appeared first on DC Books.