സാഹിത്യത്തിലെ അനശ്വര കഥാപാത്രങ്ങള്‍ പിറക്കുന്നത് എഴുത്തുകാരുടെ മനസ്സിലാണെങ്കിലും ഒരു ചിത്രകാരന്റെ കരവിരുതിലൂടെ രൂപഭാവങ്ങള്‍ ഉള്‍ക്കൊണ്ടാണ് അവ വായനക്കാര്‍ക്കു മുന്നിലെത്തുക. ചിത്രകാരന്റെ ഭാവന വായനക്കാരുടേതുമായി കലര്‍ന്ന് ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വെയ്ക്കുന്നു. അങ്ങനെ ഒരുപാട് കഥാപാത്രങ്ങളെ മലയാളിയുടെ മനസ്സില്‍ ആഴത്തില്‍ പതിപ്പിച്ച ചിത്രകാരനായിരുന്നു എ.എസ് നായര്‍ . താന്‍ മനസ്സ് നല്‍കി വാര്‍ത്തെടുത്ത ചിത്രങ്ങളിലൂടെ ഇന്നും ജീവിക്കുന്ന എ.എസ് ഓര്‍മ്മയായിട്ട് ജൂണ്‍ 30ന് 25 വര്‍ഷം തികയുകയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള കാറല്‍മണ്ണ ഗ്രാമത്തില്‍ 1936 മേയ് മാസത്തില്‍ [...]
The post എ.എസ് ഓര്‍മ്മയായിട്ട് കാല്‍നൂറ്റാണ്ട് appeared first on DC Books.