മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി ഇടപെടുമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്റ്റാഫ് നിയമനാധികാരം മന്ത്രിമാര്‍ക്ക് നല്‍കിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണണമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഇടപെടല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. മന്ത്രിമാര്‍ക്ക് സ്റ്റാഫുകളുടെ കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പാര്‍ട്ടിയോട് കൂറും പ്രതിബദ്ധതയും പുലര്‍ത്തുന്നവരെ മാത്രമായിരിക്കും സ്റ്റാഫായി നിയമിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.
The post മന്ത്രിമാരുടെ സ്റ്റാഫിനെ പാര്‍ട്ടി നിയമിക്കും : ചെന്നിത്തല appeared first on DC Books.