ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണെന്ന് കെ.പി.അപ്പന്‍ നിരീക്ഷിച്ച മാധവിക്കുട്ടിയുടെ എന്റെ കഥയ്ക്ക് നാല്പത്തൊമ്പതാം ഡി സി പതിപ്പിറങ്ങി.1973ല്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച എന്റെ കഥയ്ക്ക് 1982ലാണ് ആദു ഡി സി ബുക്‌സ് പതിപ്പുണ്ടായത്. 31 വര്‍ഷങ്ങള്‍ കൊണ്ടാണ് എന്റെ കഥ നാല്പത്തൊമ്പതാം പതിപ്പ് എന്ന നേട്ടം കരസ്ഥമാക്കിയത്. സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങള്‍ക്കുവേണ്ടിയുള്ള പരീക്ഷണമായിരുന്ന എന്റെ കഥ പോലൊന്ന് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഭയലേശം കൂടാതെയുള്ള രചനയ്ക്ക് അംഗീകാരമെന്നോണം ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്കാണ് ഈ കൃതി തര്‍ജ്ജമ ചെയ്യപ്പെട്ടത്. [...]
The post മാധവിക്കുട്ടിയുടെ എന്റെ കഥയ്ക്ക് നാല്പത്തൊമ്പതാം പതിപ്പ് appeared first on DC Books.