അശ്വതി ഉപരിപഠനത്തിനു നടത്തുന്ന ശ്രമം അവസാന നിമിഷം പരാജയപ്പെടും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ മനസുഖം സന്താനസുഖം ഇവ അനുഭവപ്പെടും. കേന്ദ്രസര്‍ക്കാന്‍ ജീവനക്കാര്‍ക്ക് കീഴ്ജീവനക്കാരില്‍ നിന്ന് സഹകരണം കുറയും. സഹോദരനുമായി അകാരണമായി കലഹം ഉണ്ടാകും. ഗ്രഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അവിചാരിതമായി ജോലിയില്‍ സ്ഥലമാറ്റം പ്രതീക്ഷിക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടുമുണ്ടാകും. വീട്ടമ്മമാര്‍ ആഢംഭര വസ്തുക്കള്‍ ശേഖരിക്കും. അയല്‍പ്പക്കക്കാരുമായും വഴക്കിടാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കും. ഭരണി സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കാന്‍ അത്മവിശ്വാസം ഉണ്ടാകും. മേലുദ്യോഗസ്ഥന്മാരുടെ [...]
The post നിങ്ങളുടെ ഈ ആഴ്ച (ജൂണ്‍ 30 മുതല്‍ ജൂലൈ 6 വരെ) appeared first on DC Books.