ചരിത്രത്തില്‍ രേഖപ്പെടുത്തിയ വാഗണ്‍യാത്രയില്‍ പകുതിയിലധികം ആളുകളും മരണമടഞ്ഞു. അവശേഷിച്ചവരാകട്ടെ, അവസാന ശ്വാസത്തിനുള്ള പിടച്ചിലില്‍ ആയിരുന്നു. എന്‍ പ്രഭാകരന്റെ പുതിയ കഥാസമാഹാരമായ വാഗണ്‍യാത്രയിലെ കഥകളിലെ മുഖ്യകഥാപാത്രങ്ങളെല്ലാം ഇത്തരത്തില്‍ അവസാന ശ്വാസത്തിനുവേണ്ടി പിടയുന്നവരാണ്. പാളം തെറ്റിയ തീവണ്ടിയോ മണ്ണില്‍ പൂഴ്ന്നുപോയ പഴകിയ കപ്പലോ ആയി സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒടുങ്ങുകയും ദീപസ്തംഭങ്ങളെല്ലാം കെട്ടുപോവുകയും ചെയ്യുമ്പോള്‍ വെളിച്ചത്തിനായുള്ള നിലവിളികളും പോരാട്ടങ്ങളും ആയിമാറുകയാണ് ഈ കഥകള്‍ . ട്രെയിനില്‍ തിരക്കേറിയതുമൂലം ഒരു വാഗണില്‍ മദ്യപാനിക്കൊപ്പം സഞ്ചരിക്കേണ്ടിവരുന്ന ജയമോഹനും ഭാര്യയുമാണ് വാഗണ്‍ യാത്ര എന്ന [...]
The post ആധുനിക കാലത്തെ വാഗണ്‍ ദുരന്തങ്ങള്‍ appeared first on DC Books.