1994ല്‍ ചെന്നൈയില്‍ വെച്ചാണ് സേതു കൈമുദ്രകള്‍ എന്ന നോവല്‍ എഴുതാന്‍ ആരംഭിച്ചത്. ഊര്‍ജ്ജിതമായി എഴുത്ത് മുന്നേറുന്നതിനിടയില്‍ അജ്ഞാതമായ ഒരസുഖം അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. മരണത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിയതിനുശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ സേതുവിന് നോവല്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും രണ്ട് വര്‍ഷങ്ങള്‍ വേണ്ടിവന്നു. താന്‍ ഏറ്റവും ആസ്വദിച്ചെഴുതിയ നോവലാണ് കൈമുദ്രകള്‍ എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1998ല്‍ പ്രസിദ്ധീകരിച്ച കൈമുദ്രകള്‍ അതിലെ വ്യത്യസ്തതകള്‍ കൊണ്ട് വായനക്കാരെ ആകര്‍ഷിച്ചു. മാനസികവും ഭൗതികവുമായ പലതരം സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ഒരുപിടി മനുഷ്യരുടെ ആന്തരികഭാവങ്ങള്‍ തന്മയത്വത്തോടെ [...]
The post സമ്മര്‍ദ്ദങ്ങളില്‍ ഇരയാവുന്ന മനുഷ്യര്‍ appeared first on DC Books.