തുര്‍ക്‌മെനിസ്ഥാന്‍ പ്രസിഡന്റിന്റെ പിറന്നാള്‍ പാര്‍ട്ടിക്കു പാടാന്‍ പോകുമ്പോള്‍ പുലിവാലുപിടിക്കുമെന്ന് അമേരിക്കന്‍ പോപ് ഗായിക ജെന്നിഫര്‍ ലോപസ് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദി മുഹമ്മദോവിന്റെ പിറന്നാള്‍ ദിനത്തില്‍ ഗാനപരിപാടി അവതരിപ്പിച്ച ജെന്നിഫര്‍ ലോപസിനെതിരെ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. പൊതുജനങ്ങള്‍ക്കെതിരെ കടുത്ത ക്രൂരതകള്‍ അഴിച്ചുവിട്ടതിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനത്തിന് വിമര്‍ശിക്കപ്പെട്ട നേതാവാണ് മുഹമ്മദോവ്. ഇത്തൊരമൊരാള്‍ക്കു വേണ്ടി ലോപസിനെ പോലുള്ള ലോകം അംഗീകരിച്ച ഒരു പോപ് ഗായിക ‘ഹാപ്പി ബേര്‍ത്ത്‌ഡേ’ പാടരുതായിരുന്നു എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനം. എന്നാല്‍ [...]
The post ‘ഹാപ്പി ബേര്‍ത്ത്‌ഡേ’ പാടി ജനിഫര്‍ പുലിവാലു പിടിച്ചു appeared first on DC Books.