സൗദി അറേബ്യയിലെ പ്രവാസികളുടെ ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് നിതാഖാത്ത് നടപ്പാക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. സൗദിയില്‍ തൊഴില്‍ -താമസ രേഖകള്‍ നിയമപരമാക്കാനുള്ള സമയപരിധി നീട്ടിക്കൊണ്ട് അബ്ദുള്ള രാജാവ് ഉത്തരവിട്ടു. നിതാഖത്ത് സമയപരിധി നീട്ടിയതായി സൗദി തൊഴില്‍ മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചതിനു തൊട്ടുമുമ്പാണ് രാജാവിന്റെ ഉത്തരവ്. ഹിജറ വര്‍ഷാരംഭമായ നവംബര്‍ നാലുവരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നിലവില്‍ സമയപരിധി ജൂലൈ 4ന് അവസാനിക്കേണ്ടതായിരുന്നു. നിതാഖത്ത് സമയപരിധി നീട്ടണമെന്ന വിവിധ മന്ത്രാലയങ്ങളുടെയും എംബസികളുടെയും അഭ്യര്‍ഥന മാനിച്ചാണ് അബ്ദുള്ള രാജാവ് വീണ്ടും നിതാഖത്ത് [...]
The post നിതാഖാത്ത് കാലാവധി നീട്ടി appeared first on DC Books.