സോളാര്‍ തട്ടിപ്പു കേസില്‍ റിമാന്റില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജോപ്പന്റെ ജാമ്യാപേക്ഷ തള്ളിയത്. ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജോപ്പന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ജോപ്പന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിലും ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ മറ്റ് സോളാര്‍ കേസിലും ജോപ്പന് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. [...]
The post സോളാര്‍ : ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി appeared first on DC Books.