ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ ജോസ് തെറ്റയില്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കാണമെന്നാവശ്യപ്പെട്ടാണ് തെറ്റയില്‍ കോടതിയെ സമീപിച്ചത്. കേസിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞ തെറ്റയില്‍ പോലീസ് തന്നെ വേട്ടയാടുകയാണെന്നും പറഞ്ഞു. താന്‍ ആരെയും ബലാത്സംഗം ചെയ്തിട്ടില്ല. നീലച്ചിത്രമെടുത്ത യുവതിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് തെറ്റയില്‍ ഹര്‍ജിയില്‍ പറയുന്നു.
The post എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെറ്റയില്‍ ഹര്‍ജി നല്‍കി appeared first on DC Books.