നമ്മുടെ സാഹിത്യത്തിലെ വര്‍ണ്ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് എഴുപതുവര്‍ഷം മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്ക് കടന്നു വന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യനു പിന്നാലേ വാക്കുകള്‍ കരഞ്ഞു വിളിച്ചു നടന്നു. കരഞ്ഞു വിളിച്ച വാക്കുകളെ അദ്ദേഹം കാരുണ്യത്തോടെ എടുത്തപ്പോള്‍ അവയ്ക്കു രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു: മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേതു മാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന മൗലികപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ . [...]
The post മൗനം കൊണ്ട് വാക്കുകള്‍ സൃഷ്ടിച്ച ബഷീര്‍ appeared first on DC Books.