ഗൗതംമേനോനും സൂര്യയും എ.ആര്‍ റഹ്മാനും ഒരുമിക്കുന്ന ധ്രുവനക്ഷത്രം നടക്കില്ല എന്ന മട്ടിലുള്ള ചര്‍ച്ചകള്‍ കോളീവുഡില്‍ കുറേ ദിവസമായി നീറിപ്പിടിക്കുകയായിരുന്നു. ധ്രുവനക്ഷത്രത്തിനു നല്‍കാമെന്ന് സൂര്യ ഏറ്റ ഡേറ്റുകള്‍ ലിംഗുസ്വാമിയുടെ ചിത്രത്തിനു നല്‍കിയതോടെ സംഗതി ഗോസിപ്പല്ല, സത്യമാണെന്ന തോന്നലും ഉണ്ടായി. ഗൗതമിന്റെ സമീപകാല ചിത്രങ്ങള്‍ പരാജയമായിരുന്നതും മലയാളത്തിലേക്ക് ചേക്കേറാന്‍ ഗൗതം നടത്തിയ ശ്രമങ്ങള്‍ പൊളിഞ്ഞതും നിമിത്തം ഗൗതംമേനോന്റെ കാലം കഴിഞ്ഞു എന്നുവരെ പരാമര്‍ശങ്ങളുണ്ടായി. എന്നാല്‍ എല്ലാത്തിനും മറുപടി നല്‍കിക്കൊണ്ട് ഗൗതം രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ . ”എന്നെ എഴുതിത്തള്ളാറായിട്ടില്ല. മുന്‍വിധികളൊന്നും വേണ്ട. ഞാനും [...]
The post ധ്രുവനക്ഷത്രം നടക്കും: ഗൗതംമേനോനെ എഴുതിത്തള്ളാറായിട്ടില്ല appeared first on DC Books.