രവിയും ഖസാക്കും അപ്പുക്കിളിയും മൈമുനയും ഏകാധ്യാപക വിദ്യാലയവും കൂമന്‍കാവും ഒരു മലയാളിക്കും അപരിചിതമല്ല. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ അക്ഷരാര്‍ത്ഥത്തില്‍ സാഹിത്യ ചരിത്രത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി പകുത്തു. ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായ ഖസാക്ക് പില്‍ക്കാല സാഹിത്യ രചനയെ സ്വാധീനിക്കുകയും മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിയുകയും ചെയ്തു. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഖസാക്കിന്റെ ഇതിഹാസം 1969ല്‍ കറന്റ് ബുക്‌സാണ് പുറത്തിറക്കിയത്. 1990ലാണ് ഡി സി ബുക്‌സ് ഖസാക്കിന്റെ ആദ്യപതിപ്പിറക്കിയത്. കഴിഞ്ഞ 23 [...]
The post വീണ്ടും സാഹിത്യത്തിന്റെ ഇതിഹാസം appeared first on DC Books.