രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ തന്ത്രപ്രധാന മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെതിരെ എതിര്‍പ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. ടെലിക്കോം വ്യോമയാന , പ്രതിരോധ മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയാല്‍ പാക്കിസ്ഥാന്‍ , ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പണം ഇന്ത്യയില്‍ എത്തുമെന്നും ഇത് രാജ്യ സുരക്ഷയ്ക്ക് ഭീക്ഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ടെലിക്കോം വ്യോമയാനം, പ്രതിരോധം, വാര്‍ത്താവിനിമയ വകുപ്പുകള്‍ക്കും [...]
The post വിദേശ നിക്ഷേപപരിധി ഉയര്‍ത്തല്‍ : ആഭ്യന്തര മന്ത്രാലയത്തിന് എതിര്‍പ്പ് appeared first on DC Books.