പുരാതനഗ്രീസില്‍ നിന്നെത്തി പിന്നീട് ലോകം കീഴടക്കിയ ഈസോപ്പ് കഥകള്‍ ഇംഗ്ലീഷില്‍ സമാഹരിച്ച പുസ്തകമാണ് AESOP’S FABLES. പ്രായദേശഭേദമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന ഈ കഥകള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. കാലം ചെല്ലുംതോറും മൂല്യമേറിവരുന്ന ഈ കഥകള്‍ സമാഹരിച്ചത് മാംഗോ ബുക്‌സ് ആണ്. ഇസോപ്പ് കഥകളെഴുതിയിരുന്നില്ല. അവ പറയുകയും പ്രസംഗിക്കുകയും ചെയ്യുകയായിരുന്നുവത്രെ. ഈസോപ്പിനു നുറ്റാണ്ടുകള്‍ക്ക് ശേഷമാണ് അവ ആദ്യമായി ലിഖിത രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. പൗരാണിക കാലത്ത് ജീവിച്ചിരുന്ന മിക്ക ചരിത്രപുരുഷന്മാരുടേതും പോലെ ഈസോപ്പിന്റെയും ചരിത്രം അഭ്യൂഹങ്ങളൂം അനുമാനങ്ങളൂം മിഥ്യകളൂം കൊണ്ട് അലങ്കരിച്ചതാണ്. [...]
The post എന്നും മൂല്യമേറുന്ന ഈസോപ്പ് കഥകള്‍ appeared first on DC Books.