ഇസ്ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിസം. ഇത് അനുഷ്ഠിക്കുന്നവര്‍ സൂഫികള്‍ എന്ന് അറിയപ്പെടുന്നു. അള്ളാഹുവിന്റെ കാരുണ്യം ലഭിക്കാന്‍ വ്യക്തിപരമായ അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അള്ളാഹുവിലേക്ക് കൂടുതല്‍ അടുക്കാം എന്നുമാണ് സൂഫികളുടെ വിശ്വാസം. ഇസ്ലാമിന്റെ മൗലിക ആചാരക്രമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, സംഗീതവും നൃത്തവുമുള്‍പ്പടെയുള്ള കലകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ആരാധനാരീതിയാണ് സൂഫികള്‍ പിന്തുടരുന്നത്. മാനവ കുലത്തിന് വഴിവിളക്കുകളായി പ്രവര്‍ത്തിക്കുന്നവയാണ് സൂഫികഥകള് . ഇത്തരത്തിലുള്ള കഥകളും സൂക്തങ്ങളും കോര്്ത്തിണക്കി ഇ എം ഹാഷിം തയ്യാറാക്കിയ പുസ്തകമാണ് നൂറ് [...]
The post ഹൃദയത്തില്തറയ്ക്കുന്ന സൂഫി കഥകള്‍ appeared first on DC Books.